മുംബൈയിലേക്ക് മാറിയ കാലത്ത് ഒരു സ്റ്റൈലിസ്റ്റായി ജോലി ചെയ്തിരുന്ന തന്റെ കരിയറിലെ അധികമാരും അറിയാത്ത ഘട്ടത്തെക്കുറിച്ച് ബോളിവുഡ് താരം അപർശക്തി ഖുറാന മനസു തുറന്നു. നേഹ ധൂപിയയും അംഗദ് ബേദിയും ചേർന്ന് അവതരിപ്പിക്കുന്ന ഒരു യൂട്യൂബ് ഷോയിലുടെയാണ് താരം ഈ കാര്യങ്ങൾ പങ്കുവച്ചത്. അടുത്ത പത്ത്- പന്ത്രണ്ട് വർഷത്തിനുള്ളിൽ അഭിനയരംഗത്തു നിന്ന് വിരമിക്കാനും തയ്യൽ പഠിക്കാനുമാണ് താൻ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം വെളിപ്പെടുത്തി.
മുംബൈയിലേക്ക് ചേക്കേറുന്നതിന്റെ ഭാഗമായി തന്റെ കരിയറിന്റെ ആദ്യ ഘട്ടത്തിൽ ഒരു സ്റ്റൈലിസ്റ്റായി താൻ ജോലി ചെയ്തിരുന്നു. പ്രമുഖ ടിവി ചാനലുകളിലെ ബോളിവുഡ് ഷോകൾ അവതരിപ്പിക്കുന്നവരെ അന്ന് സ്റ്റൈൽ ചെയ്തിരുന്നു. ഫാഷൻ ലോകവുമായുള്ള ഈ പഴയ ബന്ധമാകാം തയ്യൽ പഠിക്കണമെന്ന തന്റെ ആഗ്രഹത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. ആകൃതി അഹൂജയുമായുള്ള വിവാഹത്തിന് ശേഷമാണ് തനിക്ക് അവസരം ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദംഗൽ എന്ന ബ്ലോക്ക്ബസ്റ്റർ എന്ന ചിത്രത്തിലൂടെയാണ് അപർശക്തി ബോളിവുഡിൽ സിനിമയിലേക്ക് എത്തുന്നത്. പിന്നീട് സ്ത്രീ, ലൂക്ക ചുപ്പി തുടങ്ങിയ ചിത്രങ്ങളിലൂടെ അദ്ദേഹം പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി. 2026- ൽ പുറത്തിറങ്ങിയ ജബ് ഖുലി കിതാബ് ആണ് അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രം.